സിപിഐഎം ഗൃഹസന്ദര്‍ശനം; ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഗൃഹസന്ദര്‍ശനം തുടരുന്നു. മികച്ച പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വിശദീകരിക്കാനാണ് സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലേക്കെത്തിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി.

രണ്ടാഴ്ച പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീടുകളിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News