കാട്ടാന ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ അതീവ ജാഗ്രതയില്‍ വനംവകുപ്പ്

പാലക്കാട് ധോണിയിലെ ഉപദ്രവകാരിയായ ഏഴാം കൊമ്പന്‍ ജനവാസ മേഖലയിലെത്തുന്നത് തടയാന്‍ വനംവകുപ്പ് അതീവ ജാഗ്രതയില്‍. മയക്കുവെടി വെയ്ക്കാനായി വയനാട്ടില്‍ നിന്നുള്ള ദൗത്യസംഘത്തെ കാത്തിരിക്കുകയാണ് പാലക്കാട്ടുകാര്‍.

ധോണി മേഖലയില്‍ രണ്ടു കൂട്ടമായി ഏഴ് ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഇതില്‍ മൂന്നു പിടിയും രണ്ടു കുട്ടികളുമുണ്ട്. രണ്ടു സംഘത്തോടൊപ്പവും പി ടി ഏഴാമന്‍ ജനവാസ മേഖലയിലെത്തുന്നുണ്ട്. സാധാരണ ഒറ്റയാനായി നടക്കുന്ന കാട്ടാനയെ തുരത്തിയാലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇതര ആനകളോടൊപ്പം നാട്ടിലിറങ്ങുകയാണ് പതിവ്. ആനയുടെ സ്വഭാവരീതി വനംവകുപ്പ് പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.

ആനയെ മയക്കുവെടി വെയ്ക്കുന്നതുവരെ കാട്ടില്‍ത്തന്നെ തളച്ചിടുകയാണ് വനം ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വൈദ്യുത വേലിക്കരികെ വരെ ആനയെത്തിയെങ്കിലും ജനവാസ മേഖലയിലേക്കെത്തുന്നതിനു മുമ്പ് തുരത്താനായി. വയനാട്ടിലെ കടുവയെ പിടികൂടിയതോടെ ദൗത്യസംഘം ഉടന്‍ പാലക്കാട്ടെത്തുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News