നിന്നെ ഞാന്‍ മുന്‍പെങ്ങുമില്ലാത്ത വിധം ചേര്‍ത്തുപിടിക്കുന്നു;പുതിയ രോഗാവസ്ഥയെക്കുറിച്ച് പങ്കുവെച്ച് മംമ്ത

കാന്‍സറിനെ സധൈര്യം നേരിട്ട് ജീവിതത്തിലേക്ക് മടങ്ങി വന്നയാളാണ് നടി മംമ്ത മോഹന്‍ദാസ്. രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട നടി തന്റെ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചെല്ലാം പ്രേക്ഷകരുമായി നിരന്തരം പങ്കുവെക്കുമായിരുന്നു. ഇപ്പോള്‍ താന്‍ വീണ്ടും മറ്റൊരു രോഗത്തെ നേരിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടി. താന്‍ ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗാവസ്ഥയിലാണെന്ന് താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.

സൂര്യനോട് സംസാരിക്കും പോലെയാണ് മംമ്ത പങ്കുവെച്ച കുറിപ്പ്. കുറിപ്പിനൊപ്പം താരം തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട സൂര്യന്‍, മുമ്പെങ്ങുമില്ലാത്ത വിധം ഞാന്‍ ഇപ്പോള്‍ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. മൂടല്‍മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങള്‍ മിന്നിമറയുന്നത് കാണാന്‍ നിന്നേക്കാള്‍ നേരത്തെ എല്ലാ ദിവസവും ഞാന്‍ എഴുന്നേല്‍ക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താല്‍ ഇന്നുമുതല്‍ എന്നും ഞാന്‍ കടപ്പെട്ടവളായിരിക്കും’…ഇങ്ങനെയായിരുന്നു കുറിപ്പ്.

ചിത്രത്തിന് പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്. ആത്മവിശ്വാസത്തോടെ എല്ലാ പ്രതിസന്ധികളേയും നേരിടണം എന്നാണ് ആരാധകര്‍ ചിലര്‍ കമന്റുകളില്‍ കുറിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News