‘വാദിയെ പ്രതിയാക്കി’; പ്രതികരണവുമായി  അര്‍ജുന്‍ ആയങ്കി

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ മറുവാദവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്ത്. തനിക്കെതിരെ നല്‍കിയിട്ടുള്ളത് വ്യാജ കേസാണ്. നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ തന്നെയും സുഹൃത്തിനെയും അക്രമിച്ച എസ് മധു എന്ന ടിടിഇയെ രക്ഷിക്കാനാണ് വനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി പറഞ്ഞു.

മധു എന്ന ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്‌ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കി, വനിതാ ടിടിഇയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു എന്നാണ് കേസ്. ടിടിഇയുടെ പരാതിയില്‍ കോട്ടയം ആര്‍പിഎഫ് എസ് ഐ റെജി പി ജോസഫ് അര്‍ജുന്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News