ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു; പുതിയ പഠനം

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തി പുതിയ പഠനം. 2004-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഫേസ്ബുക്ക് കണ്ടുപിടിച്ചതു മുതലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. നോവല്‍ റിസര്‍ച്ച് രീതിയുപയോഗിച്ചായിരുന്നു പഠനം നടത്തിയത്. ടെല്‍ അവിവ് യൂണിവേഴ്‌സിറ്റി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ബൊക്കോണി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഫേസ്ബുക്ക്, അമേരിക്കന്‍ വിദ്യാര്‍ഥികളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിച്ചത്.

ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയിലെ ഡോ.റോയി ലെവി, എംഐടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ. അലക്‌സി, ബൊക്കോണി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ലൂക്ക ബ്രൈഗെയ്രി എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 775 കോളേജുകളില്‍ ഫേസ്ബുക്ക് വന്ന ദിവസങ്ങള്‍, നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റ് (എന്‍സിഎച്ച്എ) അമേരിക്കന്‍ കോളേജുകളില്‍ നടത്തിയ സര്‍വേകള്‍ എന്നിങ്ങനെ രണ്ട് വിവരസഞ്ചയത്തിലെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പഠനം നടത്തിയത്.

തുടക്കത്തില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ മാത്രം ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് പിന്നീട് യുഎസിന് പുറത്തെ കോളേജുകളിലേക്കും പൊതുജനങ്ങളിലേക്കും വ്യാപിച്ചു. സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ സാധിച്ചിരുന്ന കോളേജുകളിലെയും അതിന് കഴിയാതിരുന്ന കോളേജുകളിലെയും ഉപയോഗം താരതമ്യം ചെയ്തു കൊണ്ട് കണ്ടെത്തലുകള്‍ നടത്താന്‍ ഗവേഷകസംഘത്തിനായി.

നാഷണല്‍ കോളേജ് ഹെല്‍ത്ത് അസ്സെസ്‌മെന്റില്‍ പ്രധാനപ്പെട്ട 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഗവേഷകര്‍ ഒരു ഉള്ളടക്കമുണ്ടാക്കി. ഇതില്‍ ഫേസ്ബുക്കിന്റെ വരവിന് ശേഷം വിദ്യാര്‍ഥികളില്‍ വിഷാദവും ഉത്കണ്ഠയുമടക്കമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തുകയായിരുന്നു. ശാസ്ത്ര ജേണലായ അമേരിക്കന്‍ ഇക്കണോമിക് റിവ്യുവില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പഠനം 2022ലെ ഇക്കണോമിക് സൊസൈറ്റി യൂറോപ്യന്‍ മീറ്റിങില്‍ (ഇഎസ്ഇഎം) പുരസ്‌കാരത്തിനര്‍ഹമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News