എല്ലാവരുടെയും വീട്ടില്‍ സുലഭമായ ഒന്നാണ് പഞ്ചസാര. സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാരയ്ക്ക് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് പലര്‍ക്കുമറിയില്ല. സൗന്ദര്യ സംരക്ഷണത്തിന് ഏറെ സഹായകമായ ഒന്നാണ് പഞ്ചസാര. മുഖം തിളങ്ങാന്‍ പഞ്ചസാര സ്‌ക്രബ്, പഞ്ചസാര ഫെയ്സ്പാക്ക് എന്നിവ വളരെ നല്ലതാണ്.പഞ്ചസാര കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം.
. ഗ്രീന്‍ ടീ തിളപ്പിച്ച ശേഷം ഇതില്‍ പഞ്ചസാര ചേര്‍ക്കാം. ഈ മിശ്രിതം മുഖത്തു സ്‌ക്രബ് ശേഷം അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.
. വെളിച്ചെണ്ണയില്‍ പഞ്ചസാരത്തരികള്‍ ചേര്‍ത്തു മുഖം സ്‌ക്രബ് ചെയ്യാം. ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും വെളിച്ചെണ്ണയ്ക്കു പകരം ഉപയോഗിക്കാം.
. പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ഇത് മുഖത്തെ മൃതകോശങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
. ബദാം പേസ്റ്റിലേക്ക് അല്‍പം പഞ്ചസാര തരികളും ബദാം ഓയിലും ചേര്‍ക്കുക. ഇതുപയോഗിച്ചു മുഖം സ്‌ക്രബ് ചെയ്യുന്നത് ക്ലെന്‍സറിന്റെ ഗുണം ലഭിക്കാന്‍ കാരണമാകും.
. ക്ലെന്‍സറില്‍ അല്‍പം പഞ്ചസാരത്തരികള്‍ ചേര്‍ത്ത് മുഖം സ്‌ക്രബ് ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യാം.
. പഞ്ചസാര അല്‍പം ചെറുനാരങ്ങാനീരില്‍ കലര്‍ത്തിയ ശേഷം മുഖം സ്‌ക്രബ് ചെയ്യാം. മുഖം വെളുക്കുവാനുള്ള ഒരു വഴിയാണിത്. ഈ മിശ്രിതം ബ്ലീച്ചിങ് എഫക്ട് നല്‍കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here