മലയാളികള്‍ക്ക് ആശ്വാസം; യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

യുഎയില്‍ ഇനി തണുപ്പ് കാലമാണ്. ശൈത്യകാല സീസണ്‍ ആരംഭിച്ചതോടെ വിമാന ടിക്കറ്റിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക്് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള അറിയിപ്പ്. പുതിയ ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളിലും നിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് മസ്‌കറ്റ്-കോഴിക്കോട് സെക്ടറില്‍ ടിക്കറ്റ് നിരക്ക് കൂടുതല്‍ ആണ്.

ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞതോടെ വലിയ ആശ്വാസത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍. ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ നാട്ടില്‍ വരാന്‍ വേണ്ടി ടിക്കറ്റ് നിരക്ക് കുറയാന്‍ കാത്തിരിക്കുകയായിരുന്നു. താരതമ്യേന കണ്ണൂര്‍, കൊച്ചി സെക്ടറിലേക്ക് നിരക്ക് കുറയുന്നതുകൊണ്ട് നിരവധി പേര്‍ അവിടേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്.

അതേസമയം, യു.എ.ഇ വരും ദിനങ്ങളില്‍ കൂടുതല്‍ തണുത്ത് വിറക്കും. ശൈത്യകാലത്തിന് തുടക്കമായതോടെ തണുപ്പ് കൂടുതല്‍ കഠിനമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പര്‍വതപ്രദേശങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജനുവരി പകുതിക്ക് ശേഷമുള്ള ദിവസങ്ങള്‍, ഗള്‍ഫ് പൈതൃക കലണ്ടറില്‍ ശൈത്യകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയമാണെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ തണുപ്പ് ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കും. അറേബ്യന്‍ ഉപദ്വീപില്‍ ഒന്നാകെ അതിശൈത്യം അനുഭവപ്പെടുന്ന സമയമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News