ത്രിശൂലമല്ല, കേരള നിയമസഭ നല്‍കുന്നത് പുസ്തകങ്ങള്‍: ശരണ്‍കുമാര്‍ ലിംബാളെ

കേരള നിയമസഭ ജനങ്ങളുടെ കൈയില്‍ ത്രിശൂലം നല്‍കാനല്ല, പുസ്തകങ്ങള്‍ വച്ചുനല്‍കാനാണ് ശ്രദ്ധിക്കുന്നതെന്ന് പ്രമുഖ മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ. മറ്റ് നിയമസഭകളുടെ പ്രവര്‍ത്തനം ചുമരകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുമ്പോള്‍ കേരള നിയമസഭ ചുമരിനപ്പുറം ജനങ്ങളിലേക്ക് എത്തുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി നിയമസഭാ സാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സ്പീക്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ സന്ദേശം നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ വായിച്ചു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം എഡിഷന്റെ ലോഗോ ഉമ്മന്‍ചാണ്ടി പ്രകാശിപ്പിച്ചു.

2024 ജനുവരി 8 മുതല്‍ 14 വരെയാണ് രണ്ടാം എഡിഷന്‍ പുസ്തകോത്സവം. ഗതാഗത മന്ത്രി ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, വി ജോയി എംഎല്‍എ എന്നിവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News