ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി

ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ ഫെബ്രുവരി പതിനഞ്ചിനകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

ഹര്‍ജികളിലുള്ള വാദം മാര്‍ച്ചില്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ആവശ്യത്തെക്കുറിച്ച് നാല് മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

വലിയ സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണ് ഇതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. സിപിഐഎമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News