ദില്ലിയില്‍ വീണ്ടും എഎപി- ബിജെപി  പ്രതിഷേധം

ദില്ലിയില്‍ നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് എഎപി- ബിജെപി പ്രതിഷേധം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി സിസോദിയ എന്നിവരും മറ്റ് എംഎല്‍എമാരും നിയമസഭയ്ക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. അധ്യാപകര്‍ക്ക് ഫിന്‍ലന്‍ഡില്‍ പരിശീലനത്തിന് പോകാനുള്ള ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കിയെന്നാണ് എ എ പിയുടെ ആരോപണം. എല്‍.ജിക്ക് സ്വാതന്ത്ര്യമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നിരിക്കെ ദില്ലിയില്‍ നടക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണമാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം അധ്യാപക പരിശീലനത്തിന്റെ ഫയല്‍ മടക്കിയെന്ന പ്രചാരണം തെറ്റാണെന്നും വിശദീകരണം ചോദിച്ചതാണെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതേസമയം വായുമലിനീകരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപിയും ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News