തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടില്‍ ഒരു മരണം

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് പുരോഗമിക്കുന്നതിനിടെ പാലമേടില്‍ ജെല്ലിക്കെട്ട് പോരിനിറങ്ങിയ യുവാവ് മരിച്ചു. പാലമേട് സ്വദേശി അരവിന്ദരാജാണ് മരിച്ചത്. 9 കാളകളെ കീഴ്പ്പെടുത്തിയാണ് അരവിന്ദരാജന്‍ മരിച്ചത്.

അതേസമയം, മധുരയിലെ ആവണിയാപുരത്ത് ജെല്ലിക്കെട്ടില്‍ 60 പേര്‍ക്ക് പരുക്കേറ്റു. 20 പേര്‍ക്ക് സാരമായ പരുക്കുകളും റിപ്പോര്‍ട്ട് ചെയ്തു. നിസാര പരുക്കുകളോടെ 40 പേര്‍ ചികിത്സ തേടി. പരുക്കേറ്റവരെ രാജാജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മധുര ജില്ലാകലക്ടര്‍ അനീഷ് ശേഖര്‍ പറഞ്ഞു. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News