റബ്ബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു

ബാലുശ്ശേരി തലയാട് റബ്ബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. നരിക്കുനി പുല്ലാളൂര്‍ നെല്ലൂളി അസീസിന്റെ ഭാര്യ എരഞ്ഞോത്ത് സലീന ടീച്ചര്‍ (43) ആണ് പൊള്ളലേറ്റ് മരിച്ചത്.

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെ പള്ളിപെരുന്നാളിന് എത്തിയവര്‍ തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇന്നലെ ഉച്ചയോടെയാണ് സലീന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News