സാഹിത്യ വിമര്‍ശനത്തിനുള്ള 2023ലെ പ്രൊഫ. എം പി പോള്‍ പുരസ്‌ക്കാരം പ്രശസ്ത എഴുത്തുകാരി ഡോ എം ലീലാവതിക്കും എന്‍ രാധാകൃഷ്ണന്‍ നായര്‍ക്കും നല്‍കും. നിരൂപണരംഗത്തെ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി ഡോ. എം ലീലാവതിക്കും എന്‍. രാധാകൃഷ്ണന്‍ നായര്‍ രചിച്ച ‘ആത്മബലിയുടെ ആവിഷ്‌കാരം’ എന്ന നിരൂപണഗ്രന്ഥത്തിനുമാണ് 25,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ലഭിച്ചത്.
മലയാളം പി. ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗവേവഷണപുരസ്‌കാരത്തിന് അഞ്ജുഷ എന്‍. പി. (ശ്രീ ശങ്കരാചാര്യ സംസ്‌കൃതസര്‍വ്വകലാശാല- പ്രാദേശിക കേന്ദ്രം, പയ്യന്നൂര്‍) ടോജോ സെബാസ്റ്റ്യന്‍ (എസ്. ബി.കോളജ്, ചങ്ങനാശ്ശേരി ) എന്നിവരും അര്‍ഹരായി. ഇരുവര്‍ക്കും 15,000 രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും.
ഫെബ്രുവരിയില്‍ എറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് വിതരണം ചെയ്യുക. ഡോ. മഹേഷ് മംഗലാട്ട്, ഡോ.സി.ജെ. ജോര്‍ജ്, ഡോ. കെ വി തോമസ് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here