സേഫ് & സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ സ്വത്ത്, ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തും

സേഫ് & സ്‌ട്രോങ്ങ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതി പ്രവീണ്‍ റാണയുടേയും ബിനാമികളുടേയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണറുടെ അറിയിപ്പ്. കേരളത്തിലും ബാംഗ്ലൂരിലുമായി വിവിധ സ്ഥലങ്ങളില്‍ ഇയാളും ബിനാമികളും ചേര്‍ന്ന് ഭൂമിയിടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കും.

മഹാരാഷ്ട്രയില്‍ വെല്‍നസ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപം നടത്തി എന്നതും അന്വേഷണം നടത്തും. അതേസമയം, പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News