‘വെള്ളമില്ല’ ഗംഗാ വിലാസ് കുടുങ്ങി

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ് ഗംഗാ വിലാസ് കുടുങ്ങി. ബീഹാറിലെ ഛപ്രയ്ക്ക് സമീപം വെള്ളം കുറഞ്ഞ ഭാഗത്താണ് ക്രൂസ് കുടുങ്ങിയത്. സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) എത്തി ഒരു ചെറിയ ബോട്ടിൽ വിനോദസഞ്ചാരികളെ ചെറു വള്ളത്തിലേക്ക് മാറ്റി. ഛപ്രയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള ചിരന്ദ് സരണിന് സമീപം യാത്രതിരിക്കുന്നതിനിടെ ആയിരുന്നു സംഭവം. വെള്ളം കുറവായതിനാൽ ക്രൂയിസ് കരയിൽ എത്തിക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് എസ്ഡിആർഎഫ് സംഘം പറഞ്ഞു.

യുപിയിലെ വാരാണസിയിൽനിന്ന് അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച ഗംഗാ വിലാസിന്റെ യാത്രയ്ക്കു 13നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്. 3,200 കിലോമീറ്റർ നദീയാത്ര 51 ദിവസത്തേക്കാണ്. ഗംഗ, മേഘ്ന, ബ്രഹ്മപുത്ര നദികളിലൂടെയാണ് സഞ്ചാരം. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെ 50 സ്ഥലങ്ങൾ സന്ദർശിക്കും.

62 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഗംഗാ വിലാസിൽ 3 ‍ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് യാത്രയ്ക്കായി ആകെ ചെലവാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News