പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം അന്വേഷിക്കുമെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിൽ എത്തിയതിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും എങ്ങനെ ഇവിടെ എത്തിയെന്നതിൽ വ്യക്തതയില്ലെന്നും സബ്കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ”ബാലറ്റ് സൂക്ഷിച്ച പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല. പോസ്റ്റൽ വോട്ടുകൾ എല്ലാം സുരക്ഷിതമാണ്. പെട്ടെന്ന് തന്നെ ഹൈക്കോടതിയിലെത്തിക്കും.
രണ്ടു പെട്ടികളിലാണ് ബാലറ്റുകൾ സൂക്ഷിച്ചിരുന്നത്. ഇതിലൊന്നാണ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്”, പെരിന്തൽമണ്ണ സബ്കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാല്‍ വോട്ടുകളടങ്ങിയ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പെട്ടികളില്‍ ഒന്ന് കാണാതെ പോയത്. രാവിലെ മുതല്‍ നടത്തിയ തെരച്ചലിനൊടുവിൽ പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് കണ്ടെത്തിയത്. എങ്ങനെയാണെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ പെട്ടിയെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
2021 ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. വിജയം ചോദ്യംചെയ്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെപിഎം മുസ്തഫ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here