‘തോമസിന് ചികിത്സ വൈകിയിട്ടില്ല’; വയനാട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല, റിപ്പോര്‍ട്ട് പുറത്ത്

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. കടുവ ആക്രമണത്തിൽ പരുക്കേറ്റ തോമസിന് ചികിത്സ നല്കുന്നതില് പാളിച്ച ഉണ്ടായിട്ടില്ല. തോമസുമായി ആളുകൾ ആശുപത്രിയിലെത്തിയപ്പോൾ സര്‍ജന്‍ ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍കൊണ്ടു പോയത് 108 ആംബുലന്‍സിലാണെന്നും സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിനകത്ത് ഉണ്ടായിരുന്നുവെന്നും ഡയറക്‌ടർ റിപ്പോർട്ടിൽ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വീടിനുസമീപത്തെ തോട്ടത്തിൽവെച്ചാണ് തോമസിനെ കടുവ ആക്രമിച്ചത്.വലതുകാലിന്റെ തുടയിൽ സാരമായി പരിക്കേറ്റ തോമസിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് കല്പറ്റ ജനറൽ ആശുപത്രിയിലും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News