നാദാപുരം മേഖലയിലെ അഞ്ചാംപനി; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്

നാദാപുരം മേഖലയിലെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. വാക്സിനേഷനും ബോധവത്ക്കരണ പ്രവർത്തനവും ഊർജിതമാണ്. ഇതിനായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു.

നാദാപുരം പഞ്ചായത്തിന് പുറമെ സമീപത്തെ മലയോര പഞ്ചായത്തുകളിലാണ് അഞ്ചാംപനി റിപ്പോർട്ട് ചെയ്തത്. കുറ്റ്യാടി, വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളിലും രോഗ ബാധിതരുണ്ട്. മരുതോങ്കരയിൽ രണ്ടും കാവിലുംപാറയിൽ ഒരു കേസും കൂടി റിപ്പോർട്ട് ചെയ്തു. പുറമേരി 2, വളയം 1 എന്നിവയടക്കം 33 കേസുകളാണ് ഇതുവരെ കണ്ടെത്തിയത്.

രോഗ ബാധിത മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. ഡോർ ടു ഡോർ ക്യാമ്പയനിന്റെ ഭാഗമായി വാക്‌സിൻ എടുക്കാത്ത വീടുകളിൽ എത്തി അഞ്ചാം പനിക്കെതിരെയുള്ള വാക്സിൻ നൽകി വരുന്നുവെന്ന് നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീല പറഞ്ഞു

എന്നാൽ നാദാപുരത്ത് 440 കുട്ടികൾ വാക്സിൻ എടുത്തില്ലെന്ന് കണ്ടെത്തിയതിൽ 70 പേർക്ക് ഇതിനകം നൽകി. പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്തിലെ മഹല്ല്, അമ്പലക്കമ്മിറ്റി പ്രതിനിധികളുടെ യോഗം ജനുവരി 18 ന് വിളിച്ചു ചേർക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News