മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലി

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലി. രണ്ട് കുട്ടികളുൾപ്പെടെ 3 പുലികളെയാണ് കാർ യാത്രക്കാർ കണ്ടത്. തത്തേങ്ങലം സ്വദേശികളായ റഷീദ്, ഷറഫ്, കാലിദ് എന്നിവരാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ഈ പ്രദേശത്ത് മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഒരു മാസം മുൻപ് വളർത്തു നയയെ പുലി പിടികൂടിയിരുന്നു. തത്തേങ്ങലത്തെ രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു കോഴി ഫാമിലും പുലി കയറി കോഴികളെ കൊന്നിരിന്നു. പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News