പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്; കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എണ്ണാതെ മാറ്റിവച്ച 384 തപാല്‍ വോട്ടുകള്‍ എണ്ണാന്‍ നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മാറ്റിവച്ച വോട്ടുകള്‍ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനായി ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേസ് തീര്‍പ്പാകുന്നതുവരെ തര്‍ക്കമുള്ള 384 വോട്ടുകള്‍ ഇനി ഹൈക്കോടതിയില്‍ സൂക്ഷിക്കും. നോട്ടീസയക്കേണ്ട എതിര്‍ കക്ഷികള്‍, സാക്ഷികള്‍ എന്നിവരുടെ പട്ടിക ഇന്ന് തയ്യാറാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടി കോടതി ഇന്ന് നോട്ടീസ് പുറപ്പെടുവിച്ചേക്കും. യു ഡി എഫി ലെ നജീബ് കാന്തപുരം കേവലം 38 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. വരണാധികാരി മാറ്റിവച്ച വോട്ടുകള്‍ കൂടി എണ്ണാന്‍ ഹൈക്കോടതി തീരുമാനിച്ചാല്‍ അന്തിമഫലത്തെ ബാധിച്ചേക്കാം എന്നതിനാല്‍ കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News