വധശ്രമക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലും മറ്റ് പ്രതികളും സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കവരത്തി കോടതി വിധിച്ച പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹര്‍ജിയിലെ വാദം. സംഘര്‍ഷം ആസൂത്രിതമായിരുന്നില്ല, ആക്രമണത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നീ വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
പരുക്ക് സാരമുള്ളതല്ലെന്നും സാക്ഷി മൊഴിയില്‍ പറയുന്നത് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയവ അല്ല മുറിവുകളെന്നും ഡോക്ടര്‍ മൊഴി നല്‍കിയതായും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വസ്തുതകള്‍ പരിഗണിക്കാതെയാണ് വിചാരണക്കോടതി ഉത്തരവെന്നും ശിക്ഷ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സ്വാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here