ദുബായില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു

ദുബായില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. 2022ല്‍ കുറ്റ കൃതങ്ങളുടെ നിരക്ക് 63.2% കുറഞ്ഞതായി ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു.

ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ താമസിക്കുന്ന ദുബായ് സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ തന്നെ ശ്രദ്ധേയമായ നഗരങ്ങളില്‍ ഒന്ന് കൂടിയാണ്. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളുമായി ജീവിക്കുന്നവരാണെങ്കിലും അങ്ങേയറ്റം സമാധാനത്തോടെയാണ് എല്ലാവരും ഇവിടെ കഴിയുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ദുബായ് പോലീസും അങ്ങേയറ്റം ജാഗ്രത പുലര്‍ത്തുന്നു.2022ല്‍ കുറ്റ കൃതങ്ങളുടെ നിരക്ക് 63.2% കുറഞ്ഞതായി ദുബായ് പോലീസ് അധികൃതര്‍ അറിയിച്ചു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായില്‍ കുറ്റ കൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതെന്നു അധികൃതര്‍ വ്യക്തമാക്കി.

എമിറേറ്റിലുടനീളം സുരക്ഷാ പദ്ധതി വ്യാപകമാക്കിയതാണ് കുറ്റകൃത്യം കുറയാന്‍ ഇടയായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. സുരക്ഷാ പദ്ധതികളിലൂടെ കുറ്റകൃത്യത്തിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിലും പോലീസ് വിജയിച്ചതായി ദുബായ് പോലീസ് മേധാവി ലഫ്. ജനല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 422 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. കുറ്റകൃത്യത്തിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിലും ദുബായ് പൊലീസ് വിജയിച്ചു .
വിവിധ കുറ്റകൃത്യങ്ങളില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 422 പേരെ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News