നേപ്പാളിലെ പൊഖാറയില്‍ വിമാനംതകര്‍ന്ന് കാണാതായ രണ്ട് പേര്‍ക്കായുളള തിരച്ചില്‍ ഇന്നും തുടരും. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതുവരെ 70 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ രക്ഷാപ്രവര്‍ത്തിന് മോശം കാലാവസ്ഥ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. വിമാനത്തിലാകെ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അതിനിടെ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ ബ്ലാക് ബോക്‌സ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് കൈമാറി. അപകടകാരണം മോശം കാലാവസ്ഥയല്ലെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷം പഴക്കമുള്ള വിമാനത്തിന് യന്ത്രതകരാറോ അതല്ലെങ്കില്‍ പൈലറ്റിന് സംഭവിച്ച പിഴവോ ആകാം അപകടകാരണം എന്നാണ് സൂചന. മരിച്ചവരോടുള്ള ആദരസൂചകമായി യതി എയര്‍ലൈന്‍സ് വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here