ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന മഹാറാലി നാളെ തെലങ്കാനയിലെ ഖമ്മത്ത് . കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ,അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുക്കും. റാലിയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല.
2024ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ യോജിച്ച് നേരിടാനുളള ചര്‍ച്ചകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സജീവമാണ്. ഒരുമിച്ച് നിന്നാല്‍ ബി ജെ പിയെ തോല്പിക്കാനാവുമെന്ന പ്രതീക്ഷ പ്രതിപക്ഷത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച തെലങ്കനായിലെ ഖമ്മത്ത് മഹാറാലി സംഘടിപ്പിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്രസമിതി അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖരറാവുവാണ് റാലി സംഘടിപ്പിക്കുന്നത്. കേരള മുഖ്യമന്ത്രി
പിണറായി വിജയന്‍,ദില്ലി മുെഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്് തുടങ്ങിയവര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.എന്നാല്‍ റാലിയിലേയ്ക്ക് കോണ്‍ഗ്രസ്സിനെ ക്ഷണിച്ചിട്ടില്ല.
കോണ്‍ഗ്രസ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദുര്‍ബലമാണ്.കോണ്‍ഗ്രസ്സുമായി കൈകോര്‍ത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക പല പ്രതിപക്ഷ നേതാക്കള്‍ക്കുമുണ്ട്. സര്‍വോപരി മതേതര പര്‍ട്ടികളുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബി ജെ പിയിലേയ്ക്ക് കൂറുമാറുമോ എന്നതാണ് മറ്റൊരു ആശങ്ക. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി രാജ്യത്ത് വിശാല മതേതര ബദല്‍ രൂപീകരിക്കുന്നതിന്റെ സാധ്യതകളാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഇപ്പോള്‍ ആരായുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here