തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖമല്ലെന്ന് ശാസ്ത്രീയ തെളിവുകള്‍. തീരശോഷണത്തിന് വിഴിഞ്ഞം തുറമുഖ നിര്‍മാണമല്ല കാരണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഹരിത ട്രിബ്യൂണലിനുള്ള കരട് ധവളപത്രത്തിലാണ് ഇക്കാര്യം ശാത്രീയമായി വ്യക്തമാക്കുന്നത്. അന്തിമ ധവളപത്രം ഒരാഴ്ചക്കകം കൈമാറും.
വിഴിഞ്ഞം തുറമുഖം നിര്‍മാണം ആരംഭിച്ചതിനുശേഷമുള്ള തീരശോഷണമാണ് വിദഗ്ധസമിതി പരിശോധിച്ചത്. ഹരിത ട്രിബ്യൂണല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പഠനത്തിനായി ചുമലപ്പെടുത്തിയിരുന്നു. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹരിത ട്രിബ്യൂണല്‍ കരട് ധവളപത്രവും തയ്യാറാക്കി. വലിയതുറ , ശംഖുമുഖം, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ തുറമുഖ നിര്‍മ്മാണത്തിന് മുന്‍പും ശേഷവും ഒരേ സ്വഭാവത്തിലുള്ള തീരശോഷണമാണ് ഉണ്ടായിട്ടുള്ളത്. അതായത് വിഴിഞ്ഞം തുറമുഖം നിര്‍മാണം ആരംഭിച്ചതിന് ശേഷം തീരശോഷണം വര്‍ധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്് അടിവരയിടുന്നു.
2017ലെ ഓഖിക്കുശേഷം ശംഖുംമുഖത്തും വലിയതുറയിലും നിരന്തരമായ ചുഴലിക്കാറ്റും ഉയര്‍ന്ന തിരമാലയുമാണ്. തുടര്‍ച്ചയായ ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനാല്‍ ഇവിടെങ്ങളില്‍ തീരം പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശാസ്ര്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ വലിയതുറയിലും ശംഖുമുഖത്തും ഉണ്ടായ തീരശോഷണത്തിന് തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ലെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രത്തിന്റെ കരട് വിദഗ്ധസമിതിക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും കൈമാറി. അന്തിമ ധവളപത്രം ഒരാഴ്ചക്കകം കൈമാറും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here