കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ നെല്‍പ്പറ പിരിവിനിടയില്‍ കരിമരുന്നിന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ടുകാരന്‍ മരിച്ചു. കുമരകം പള്ളിച്ചിറ തുരുത്തേല്‍ സാബു (60) ആണ് അന്തരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30 നാണ് അപകടം സംഭവിച്ചത്.

ഗ്രാമത്തിലെ വീടുകളിലെത്തി ക്ഷേത്രം സ്വീകരിക്കുന്ന നെല്‍പ്പറയുടെ മൂന്നാം ദിവസമാണ് അപകടം. ചക്രംപടി മൂലേപ്പാടം പ്രദേശത്ത് നെല്‍പ്പറ നടക്കുന്നതിന് ഇടയില്‍ കരിമരുന്ന് നിറച്ച ബക്കറ്റിലേയ്ക്ക് തീ പടരുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സാബു സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ഇറങ്ങി കിടന്നു. തുടര്‍ന്ന് കുമരകം ഗ്രാമപ്പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. 75 ഓളം ശതമാനത്തിലധികം പൊള്ളലേറ്റ സാബുവിനെ പൊള്ളല്‍ വിഭാഗം ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ച് . അലക്ഷ്യമായി കരിമരുന്ന് കൈകാര്യം ചെയ്തതിന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News