ചിന്തന്‍ശിബിരിലെ പീഡനശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡന ശ്രമത്തില്‍ തുടര്‍ പരാതിയില്‍ നടപടി. പീഡനശ്രമ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി നേതൃത്വമാണ് വിവേക് എച്ച് നായരെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍. സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ഉത്തരവ് കൈരളി ന്യൂസിന് ലഭിച്ചു.

യുവതിയുടെ തുടര്‍ പരാതിയില്‍ നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ യുവതിയുടെ ആദ്യ പരാതി നേതാക്കള്‍ മുക്കിയെന്ന് വ്യക്തമായി. പീഡനത്തിനിരയായ ദളിത് നേതാവിന്റെ പരാതി മുക്കിയത് നേതാക്കള്‍ ഇടപെട്ടാണെന്ന ആക്ഷേപവുമുണ്ട്. പരാതി മുക്കിയതിന് മറുപടിയില്ലാതെ പകച്ചുനില്‍ക്കുകയാണ് കെപിസിസി നേതൃത്വം.

വിഷയത്തില്‍ ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ തെറ്റിദ്ധരിച്ചിച്ചെന്നും ഗത്യന്തരമില്ലാതെയാണ് നേതൃത്വം നടപടിയെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ നടപടി എടുക്കുകയും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ കൈമാറുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News