ജമ്മു കശ്മീരില്‍ വെടിവയ്പ്പ്; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബഡ് ഗാമിലുണ്ടായ വെടിവയ്പ്പില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. നിരോധിത സംഘടനയായ ലഷ്‌കറെ തയ്ബ ഭീകരരായ അര്‍ബാസ് മിര്‍, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് കൊല്ലപെട്ടത്. ബഡ്ഗാമില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട വാഹനം തടയാന്‍ ശ്രമിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

സൈന്യത്തിന്റെയും പൊലീസിന്റെയും സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. നേരത്തെ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഈ രണ്ട് ഭീകരരും രക്ഷപെട്ടിരുന്നതായി സേന അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News