പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്; ബാലറ്റു പേപ്പറുകള്‍ ഹൈക്കോടതിയില്‍ സൂക്ഷിക്കും

പെരിന്തല്‍മണ്ണയിലെ 348 ബാലറ്റുകള്‍ അടങ്ങുന്ന രണ്ട് പെട്ടികള്‍ ഹൈക്കോടതിയില്‍ സൂക്ഷിക്കും. അതിനായി 348 ബാലറ്റുകള്‍ അടങ്ങുന്ന രണ്ട് പെട്ടികള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. കോടതി നിര്‍ദ്ദേശപ്രകാരമാണ് തര്‍ക്കമുള്ള തപാല്‍ ബാലറ്റുകള്‍ കോടതിക്ക് കൈമാറിയത്. ബാലറ്റുകള്‍ കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കോടതി പറഞ്ഞു. ഇനി ഈ ബാലറ്റുകള്‍ ഹൈക്കോടതി രജിസ്ട്രി സൂക്ഷിക്കുമെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ഇടതു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് ഹര്‍ജി ഈ മാസം 31 ന് പരിഗണിക്കുന്നതിനായി മാറ്റി.

ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരനായ ഇടതു സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയാണ് ബാലറ്റുകള്‍ കാണാതായ സംഭവം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. സംഭവം അതീവ ഗൗരവതരമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. ഇതിനിടെ  തര്‍ക്കമുള്ള 348 തപാല്‍ ബാലറ്റുകള്‍ അടങ്ങുന്ന 2 പെട്ടികള്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഹൈക്കോടതിയില്‍ എത്തിച്ചു.

പ്രത്യേക വാഹനത്തില്‍ എത്തിച്ച ബാലറ്റുകള്‍ ഹൈക്കോടതി രജിസ്ട്രി ഏറ്റുവാങ്ങി, സെയ്ഫ് കസ്റ്റഡിയിലേക്ക് മാറ്റി. ബാലറ്റുകള്‍ കേസ് തീര്‍പ്പാകുന്നതുവരെ  തിരികെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കില്ലെന്ന് കോടതി വ്യക്തമാക്കി. എണ്ണാതെ സൂക്ഷിച്ച 348 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഇടതു സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി  ഈ മാസം 31 ന് പരിഗണിക്കുന്നതിനായി മാറ്റി.

തെരഞ്ഞെടുപ്പ് കമ്മീഷനെ കേസ്സില്‍ കക്ഷി ചേര്‍ത്തു. പത്ത് ദിവസത്തിനകം കമ്മീഷന്‍ നിലപാട് അറിയിക്കണം. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കാമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News