കേരളം നടപ്പാക്കുന്ന ബദല്‍ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അട്ടിമറിക്കാനുളള നീക്കമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സിവില്‍ സര്‍വീസ് മേഖല കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പട്ടിണി സൂചികയിലും ദാരിദ്ര്യാവസ്ഥയിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന രാജ്യത്ത് അത് മറികടക്കുവാനാണ് സാധാരണക്കാര്‍ക്ക് വേണ്ടി സംസ്ഥാനം ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിലകൊളളുന്ന കേന്ദ്രം ഈ ബദല്‍ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയോടെ സര്‍ക്കാര്‍ സേവനങ്ങള്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സിവില്‍ സര്‍വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനത്തിലൂടെയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വജ്ര ജൂബിലി ലോഗോയുടെയും തീം സോങ്ങിന്റെയും പ്രകാശനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രൊഫ. എം കെ സാനു മാഷിന് നല്‍കി നിര്‍വഹിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here