അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 19 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. താമരശ്ശേരി ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീന്‍ എന്നിവരെ ചേവായൂര്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്.

ലഹരിക്കടത്ത് സംഘം സഞ്ചരിച്ച കാര്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത മൂഴിക്കലില്‍ വെച്ച് കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്ന രണ്ട് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും ഇവര്‍ മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 19.50 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്ന് മുങ്ങിയ 2 പേരെ പിന്നീട് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണിന് പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. വയനാട്ടില്‍ നിന്നും ലഹരി ഉത്പ്പന്നങ്ങള്‍ കോഴിക്കോട്ടെത്തിച്ച് വില്‍ക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹായികളെ കുറിച്ചും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News