യുദ്ധങ്ങളില്‍ നിന്ന് പാഠം പഠിച്ചു; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം; പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് താല്പര്യം അറിയിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യുദ്ധങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

സമാധാനം ഉണ്ടായാല്‍ മാത്രമേ ഇന്ത്യയും പാകിസ്ഥാനും വളരാനാവൂ എന്ന് ഷെരീഫ് പറഞ്ഞു. നമുക്ക് എന്‍ജിനിയര്‍മാരും ഡോക്ടര്‍മാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്.

സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മില്‍ത്തല്ലി സമയം കളയണോ എന്നു നമ്മള്‍ തന്നെ തീരുമാനിക്കണം. മൂന്നു യുദ്ധങ്ങളാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി നടത്തിയത്. കൂടുതലും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമൊക്കെയാണ് അതിലൂടെ ഉണ്ടായത്. ഞങ്ങള്‍ പാഠം പഠിച്ചുകഴിഞ്ഞു, ഇനി സമാധാനത്തോടെ ജീവിക്കണം. അതോടൊപ്പം യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നമുക്കു കഴിയണം.

ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഇതാണ് പ്രധാനമന്ത്രി മോദിയെ അറിയിക്കാനുള്ളതെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News