പറവൂരില്‍ കുഴിമന്തി കഴിച്ച് 7 പേര്‍ ആശുപത്രിയില്‍

എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് 7 പേര്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയേറ്റ പറവൂരിലെ മജ്ലിസ് ഹോട്ടല്‍ ആരോഗ്യവിഭാഗം അടപ്പിച്ചു. അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്നും ഇന്നലെ രാത്രി കുഴിമന്തി കഴിച്ച മൂന്ന് പേരാണ് രാവിലെയോടെ ആദ്യം ചികിത്സ തേടിയത്. പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രി അധികൃതര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചതോടെ ഹോട്ടല്‍ സീല്‍ ചെയ്തു. പിന്നാലെ നാല് പേര്‍ കൂടി ചികിത്സ തേടിയെത്തി. ഇവരും ഇതേ ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ചുവെന്നാണ് അറിയിച്ചത്. ഇതോടെ ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസങ്ങളില്‍ പറവൂരിലെ ഹോട്ടലുകളില്‍ ഭക്ഷ്യസ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. ഇവയില്‍ മജ്ലിസും ഉള്‍പ്പെട്ടിരുന്നുവെങ്കിലും പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News