സ്ഫടികത്തിന്റെ ടീസര്‍ എത്തി; പങ്കുവെച്ച് മോഹന്‍ലാല്‍

തോമാച്ചന്റെ മുണ്ട് പറിച്ചടി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 28 വര്‍ഷം മുന്‍പ് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘സ്ഫടികം’ തിയേറ്ററുകളില്‍ ഒരിക്കല്‍ക്കൂടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k atoms ശബ്ദവിന്യാസത്തിലാണ് ചിത്രം തിയേറ്ററില്‍ വീണ്ടും എത്തുക.


എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകര്‍ സ്ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്നത്. സ്ഫടികം തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ”എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹന്‍ലാല്‍ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News