ആംബുലന്‍സ് അപകടത്തില്‍പെട്ടു; നാല് പേര്‍ക്ക് പരുക്ക്

തൃശൂര്‍ കൊടുങ്ങല്ലൂരിലെ എടവിലങ്ങില്‍ ആബുലന്‍സ് അപകടത്തില്‍പ്പെട്ടു. മോട്ടോര്‍ ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു.

ആംബുലന്‍സ് ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ വയലാര്‍ സ്വദേശി കാപ്പോത്ത് വീട്ടില്‍ അക്ഷയ് (28), ബൈക്ക് യാത്രക്കാരായ എടവിലങ്ങ് കാരചിറയില്‍ അതുല്‍ കൃഷ്ണ (19), എടവിലങ്ങ് നടവരമ്പ് കാട്ടുപറമ്പില്‍ അതുല്‍ കുമാര്‍ (25), ആംബുലന്‍സിലുണ്ടായിരുന്ന എടവിലങ്ങ് വല്ലത്ത് ശ്രീയേഷ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ടെലഫോണ്‍ പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അതുല്‍ കൃഷ്ണയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News