15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ കേസില്‍ രണ്ടാനച്ഛന് 40 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും. ഇടുക്കി കുട്ടപ്പന്‍സിറ്റി സ്വദേശിയായ 41 കാരനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസ് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അബോര്‍ഷന് വിധേയയാക്കുകയാണ് ഉണ്ടായത്.

കേസിന്റെ വിചാരണമധ്യേ, പെണ്‍കുട്ടിയും അമ്മയും കൂറ് മാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്തു വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതിയെന്നും പിഴ ഒടുക്കാത്ത പക്ഷം, അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

കൂടാതെ, പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്‍കാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. കഞ്ഞിക്കുഴി പൊലീസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News