ജെ പി നദ്ദയുടെ കാലാവധി നീട്ടി; കേരളത്തില്‍ കെ സുരേന്ദ്രന്‍ തുടരും

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും.   അടുത്ത വര്‍ഷം ജൂണ്‍ വരെ അദ്ദേഹം തുടരുമെന്ന് അമിത് ഷാ ദേശീയ നിര്‍വ്വാഹക സമിതിയില്‍ പ്രഖ്യാപിച്ചു. യോഗത്തിൽ നദ്ദയുടെ പേര് നിർദേശിച്ചത് രാജ്നാഥ് സിംഗാണ്. തീരുമാനം ഐക്യകണ്ഠേനയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു.

കൊവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയില്‍ നദ്ദ മുന്നോട്ട് കൊണ്ടുപോയി. നദ്ദയുടെ കീഴില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ, വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വന്‍ പ്രചാരണ പരിപാടികളും നദ്ദയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. നദ്ദയുടെ തട്ടകമായ ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ BJPക്കുണ്ടായ പരാജയം പോരായ്മയാണെന്നും ദേശീയ നിര്‍വ്വാഹക സമിതി വിലയിരുത്തിലുണ്ടായി.

അതേസമയം, 9 സംസ്ഥാനങ്ങളിലേക്കും ജമ്മു കശ്മീര്‍ നിയമസഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളെയും ലോക്‌സഭാ തെരഞ്ഞെടുപ്പിനേയും പരിചയ സമ്പന്നനായ നദ്ദയുടെ നേതൃത്വത്തില്‍ നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. 2024 ജൂണ്‍ വരെ ജെ.പി നദ്ദ അധ്യക്ഷനായി തുടരും. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന ജെ പി നദ്ദ അമിത് ഷായുടെ പിന്‍ഗാമിയായി 2020ലാണ് പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തത്.

നിര്‍വ്വാഹ സമിതി യോഗത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തുടരട്ടെ എന്ന തീരുമാനത്തിലാണ് ബിജെപി ദേശീയ നേതൃത്വം എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News