ശ്രീഹരിക്കോട്ടയില്‍ രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീഹരിക്കോട്ടയില്‍ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരും.

ഛത്തീസ്ഗഢ് സ്വദേശി ചിന്താമണി, ബിഹാര്‍ സ്വദേശി വികാസ് സിങ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. ബിഹാര്‍ സ്വദേശി വികാസ് സിങ് മെയിന്‍ ഗേറ്റിലെ സുരക്ഷാ ജോലി സ്ഥലത്ത് വച്ചാണ് സ്വയം വെടിവച്ച് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ചിന്താമണിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെ എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News