ഭൂമിയിടിഞ്ഞു താഴുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ആശങ്ക തുടരുന്നു. ജോഷിമഠില്‍ വരും ദിവസങ്ങളില്‍ വീണ്ടും മഴയ്ക്കും മഞ്ഞിനും സാധ്യത. ദുരന്തനിവാരണ വിഭാഗങ്ങളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉത്തരാഖണ്ഡിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആ സാഹചര്യത്തിലാണ് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേനകളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അപകടാവസ്ഥയിലായ രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമെ മറ്റ് രണ്ട് കെട്ടിടങ്ങള്‍ കൂടി പരസ്പരം ചാഞ്ഞ് നില്‍ക്കുന്നതായി കണ്ടെത്തി. സ്നോ ക്രസ്റ്റ്, കോമറ്റ് എന്നീ ഹോട്ടലുകളാണ് അപകടാവസ്ഥയിലുള്ളത്.
അതേസമയം, ജോഷിമഠിലെ വലിയ വിള്ളലുകള്‍ വീണ വീടുകളും പൊളിച്ചു നീക്കുമെന്നാണ് സൂചന. ജെയ്പീ റെസിഡന്‍ഷ്യല്‍ കോളനിയിലെ വലിയ വിള്ളലുകള്‍ വീണ വീടുകള്‍ ആയിരിക്കും പൊളിച്ചു മാറ്റുക.അതേസമയം, വിനോദസഞ്ചാരികളുടെ വരവ് ജോഷിമഠ് മേഖലയില്‍ പാരിസ്ഥിതിക ആഘാതം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹിന്ദുകുഷ് ഹിമാലയന്‍ മേഖലയിലെ ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യം മോശമായിട്ടാണ് ആസൂത്രണം ചെയ്തതെന്നും 2019ല്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here