ദില്ലിയില്‍ യുവതി കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം

ദില്ലിയില്‍ യുവതി കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതി അസുതോഷിന് ജാമ്യം. രോഹിണി കോടതിയാണ് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച കാറിന്റെ ഉടമയാണ് അസുതോഷ്. സംഭവ സമയം അസുതോഷ് സ്ഥലത്തില്ലായിരുന്നുവെന്നും അപകടശേഷമാണ് അസുതോഷിന്റെ പങ്ക് തെളിഞ്ഞതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

50000 രൂപ കെട്ടിവെക്കണം, ദില്ലി വിട്ടു പോകാന്‍ പാടില്ല, തെളിവുകള്‍ നശിപ്പിക്കാന്‍ പാടില്ല, ഏതു സമയത്തും അന്വേഷണത്തില്‍ പങ്കു ചേരണം, മൊബൈല്‍ എപ്പോഴും ഓണ്‍ ആയിരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും അസു തോഷിന്റെ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ദില്ലി പൊലീസ് പറഞ്ഞു.

കേസില്‍ പൊലീസിനു തെറ്റായ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ചായിരുന്നു അനുതോഷിനെ അറസ്റ്റ് ചെയ്തത്. അതേസമയം, ദില്ലിയില്‍ കാറിടിച്ച് വീണതിനു പിന്നാലെ കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ 11 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ദില്ലി പൊലീസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് യുവതി കൊല്ലപ്പെടുമ്പോള്‍ ജോലിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്. രണ്ട് എസ്.ഐമാര്‍, നാല് എ.എസ്.ഐമാര്‍, നാല് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസ് അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും ആഭ്യന്തരമന്ത്രാലയം ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News