തൃശ്ശൂര്‍ ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി 2 അപകടങ്ങള്‍; 2 മരണം

തൃശ്ശൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി രണ്ട് അപകടങ്ങള്‍. ചാലക്കുടി പോട്ടയിൽ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് ദേശീയ പാത പോട്ടയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചത്.

ചാലക്കുടി – വെട്ടുകടവ് സ്വദേശി യായ 24 വയസ്സുകാരൻ ഷിനോജ് , കുന്നത്തങ്ങാടി ആലപ്പാട്ടെ 23 കാരൻ ബ്രൈറ്റ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. പോട്ട പള്ളിയിൽ പെരുന്നാളിന് പോയി മടങ്ങുന്ന വഴിയിൽ ടോറസ് ലോറിയുടെ പിന്നിൽ ബൈക്കിടിക്കുകയായിരുന്നു. ഷിനോജാണ് ബൈക്ക് ഓടിച്ചിരുന്നത് . അപകടത്തെ തുടർന്ന് പുറകിലിരുന്ന ബ്രൈറ്റ് മറ്റൊരു വാഹനത്തിനടിയിലേക്ക് തെറിച്ച് വീണു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ മോട്ടോർ ബൈക്കപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്ന ആംബുലൻസ് അപകടത്തിൽ പെട്ടു. ആംബുലൻസ് ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരുക്കേറ്റു. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടയിൽ ടെലഫോൺ പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ മതിലിൽ ചെന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഒരു യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News