കൊട്ടാരക്കരയില്‍ 5 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചു; സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കൊല്ലം കൊട്ടാരക്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്.

രാത്രി എട്ടേ കാലിനാണ് കൊട്ടാരക്കര വാളകം ബെഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ യുവാവ് ഉപേക്ഷിച്ചത്. തൊപ്പി ധരിച്ചെത്തിയതിനാല്‍ കുരിശടിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമല്ല. പുലര്‍ച്ചെ മൂന്നേ കാലിന് കുഞ്ഞിന്റെയും നായ്ക്കളുടെയും കരച്ചില്‍ കേട്ടെത്തിയ സമീപത്തെ കടയുടമയാണ് കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ കുഞ്ഞിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമീപത്ത് നിന്ന് കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News