പാര്‍ക്കിംഗ് നിരക്കുകള്‍ പുതുക്കി കൊച്ചി മെട്രോ

കൊവിഡ് കാലത്ത് കുറച്ച പാര്‍ക്കിംഗ് നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം 5 രൂപയും 2 രൂപയും ആയിരുന്നു പഴയ നിരക്ക്. കൊവിഡിന് ശേഷം പ്രധാന 9 സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് നിരക്ക് നാലുചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 5 രൂപയുമായി ഇളവ് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത്.

ഈയടുത്ത് നടത്തിയ പരിശോധനയില്‍ പാര്‍ക്കിംഗ് സൗകര്യം മെട്രോ യാത്രക്കാരേക്കാള്‍ കൂടുതല്‍ മറ്റുള്ളവരാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് കണ്ടെത്തുകയുണ്ടായി. ഇക്കാരണത്താല്‍ മെട്രോയുടെ സ്ഥിരം യാത്രക്കാര്‍ക്ക് പലപ്പോഴും പാര്‍ക്കിംഗ് സൗകര്യം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മെട്രോ യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം.

മെട്രോ യാത്രക്കാര്‍ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങള്‍ക്ക് തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനക്കാര്‍ക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക. മറ്റുള്ളവര്‍ക്ക് കാര്‍/ജീപ്പ് എന്നിവയുടെ പാര്‍ക്കിംഗിന് ആദ്യ രണ്ട് മണിക്കൂറുകള്‍ക്ക് 35 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിന് 20 രൂപയുമാണ് നിരക്ക്. മെട്രോ യാത്രക്കാരല്ലാത്തവരുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയും ഈടാക്കും. ദിവസേനയുള്ള പാസുകള്‍ക്ക് പുറമെ പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ്. ഈ മാസം 20 മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News