ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. നേരത്തേ മന:പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. നിലവില്‍ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
എന്നാല്‍, ഇതിനിടെ ഏഴ് പ്രതികളില്‍ ഒരാളും കാറിന്റെ ഉടമയുമായ അസുതോഷിന് ദില്ലി രോഹിണി കോടതി ജാമ്യം അനുവദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം അവഗണിച്ചെന്ന് ചൂണ്ടിക്കാണിച്ച് നേരത്തേ 11 പൊലീസുകാരെ സസ്‌പെന്‍ഡും ചെയ്തിരുന്നു.
പുതുവത്സര രാത്രിയിലെ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സ്‌കൂട്ടറില്‍ കാറിടിക്കുകയും കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് അഞ്ജലി അതിദാരുണമായി കൊല്ലപ്പെട്ടത്. കാറിനടിയില്‍ കുടുങ്ങി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടുപോയതിനെ തുടര്‍ന്ന് അഞ്ജലിയുടെ ശരീരത്തില്‍ 40 ഇടങ്ങളില്‍ മാരകമായ രീതിയില്‍ പരിക്കേറ്റിരുന്നു. തലയ്ക്ക് സംഭവിച്ചത് വളരെ ഗുരുതരമായ പരിക്കാണ്.
കിലോമീറ്ററുകളോളം റോഡില്‍ ശരീരം ഉരഞ്ഞ് തലച്ചോര്‍ മൃതദേഹത്തില്‍ നിന്നും വേര്‍പെട്ട് കാണാതായി. നട്ടെല്ല് തകര്‍ന്നു. റോഡില്‍ ഉരഞ്ഞ് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂര്‍ണമായി ഉരഞ്ഞടര്‍ന്നു. ഇരു കാലുകള്‍ക്കും മാരകമായി പരിക്കേറ്റു. അപകടത്തില്‍ പെണ്‍കുട്ടിയുടെ കാലുകള്‍ ആദ്യം കാറിന്റെ ആക്‌സിലിലാണ് കുടുങ്ങിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here