ഗൂഗിളിന് വരുമാനം ലഭിക്കുന്നതെങ്ങനെ?

നിത്യജീവിതത്തില്‍ നമുക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും നാം ആദ്യം അന്വേഷിച്ച് പോകുന്നത് ഗൂഗിളിലാണ്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തികച്ചും സൗജന്യമായി ഗൂഗിള്‍ നമുക്ക് പറഞ്ഞ് തരാറുമുണ്ട്. ഇതുവഴിയൊക്കെ ഗൂഗിള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

ഏത് ഉത്തരവും സൗജന്യമായി നമുക്ക് പറഞ്ഞുതരുന്ന ഗൂഗിളിന് എന്താണ് ഇതില്‍നിന്നും നേട്ടമെന്ന് ചിന്തിച്ചിട്ടുണ്ടോ? എവിടെ നിന്നാണ് ഗൂഗിളിന് വരുമാനം ലഭിക്കുന്നതെന്ന് പലര്‍ക്കും സംശയമുണ്ടാകാം. ഗൂഗിളിന്റെ വരുമാനത്തിന്റെ 84 ശതമാനവും പരസ്യത്തില്‍ നിന്നാണ് ലഭിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണ നിലയിലുള്ള പരസ്യ സംവിധാനമല്ല ഗൂഗിളിനുള്ളത്. ഗൂഗിള്‍ സെര്‍ച്ചിലൂടെയാണ് ഗൂഗിള്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങുമെല്ലാം വര്‍ക്കു ചെയ്യുന്നുണ്ട്. സെര്‍ച്ച് ചെയ്യുന്ന ഘട്ടത്തില്‍ അത് സേവ് ചെയ്യപ്പെടുകയും അടുത്ത തവണ സെര്‍ച്ച് ചെയ്യുമ്പോള്‍ സമാനമായ പരസ്യങ്ങള്‍ ഉപയോക്താവിന്റെ മുന്നിലെത്തുകയും ചെയ്യുന്നു.

അതായത്, നിങ്ങളുടെ ബിഹേവിയര്‍, പാറ്റേണ്‍ തുടങ്ങിയവയെല്ലാം അനുസരിച്ചുള്ള സെര്‍ച്ച് റിസള്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. അവ ഉപയോഗിക്കുന്ന വ്യക്തിയുടെ സെര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ ആയതുകൊണ്ട് വാങ്ങാന്‍ സാധ്യതയുമുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ പ്രവര്‍ത്തനം വഴി നല്ല രീതിയിലുള്ള പരസ്യവിപണനം നടക്കുന്നുണ്ട്. ആ പരസ്യം നല്‍കിയ കമ്പനി ഗൂഗിളിന് പണം നല്‍കുന്നതാണ് ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാനമായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗൂഗിള്‍ എന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 1 ട്രില്യണ്‍ യു എസ് ഡോളറുകളാണ്. ലോകമാകെ കോടിക്കണക്കിന് ആളുകള്‍ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നു എന്നതുതന്നെയാണ് ഗൂഗിളിന്റെ ബിസിനസിന് കരുത്ത് നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News