40 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പൊലീസ് പരിശോധന കര്‍ശനമാക്കിയതിനാല്‍ വില്‍പ്പന നടത്താനാവാതെ സൂക്ഷിച്ചുവെച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കോയിപ്രം പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തന്‍ വീട്ടില്‍ കെ എം ജോര്‍ജ്ജിന്റെ മകന്‍ സന്തോഷ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 18 ചെറിയ ബോട്ടിലുകളിലായി 40 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇത് ആദ്യമായാണ് ഹാഷിഷ് ഓയില്‍ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം റാന്നിയില്‍ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാമുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ.എ വിദ്യാധരന്റെ മേല്‍നോട്ടത്തില്‍ ലഹരിവസ്തുക്കള്‍ക്കെതിരായ അന്വേഷണം പൊലീസ് വ്യാപകമാക്കി വരികയാണ്. ഡാന്‍സാഫ് സംഘവും കോയിപ്രം പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ കോയിപ്രം മുട്ടുമണ്ണില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

കച്ചവടത്തിന് കടത്തിക്കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ജില്ലയില്‍ എത്തിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സംഘം റെയ്ഡ് വ്യാപകമാക്കിയിരുന്നു. സന്തോഷ് ഒരു കണ്ണി മാത്രമാണെന്നും മറ്റ് സംഘങ്ങള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മുമ്പ് കഞ്ചാവും മറ്റുമായി പിടിയിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപകമാക്കിയതിനെത്തുടര്‍ന്നാണ് തന്ത്രപരമായി ഇയാളെ കുടുക്കാന്‍ സാധിച്ചത്. കോയിപ്രം എസ് ഐ അനൂപ്, എസ് ഐ ഷൈജു, ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അജി സാമുവല്‍, എ എസ് ഐമാരായ അജികുമാര്‍, മുജീബ്, സി.പി.ഒമാരായ ശ്രീരാജ് , മിഥുന്‍, ബിനു, സുജിത്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതിയെ ഓയിലുമായി പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News