ഡെലിവറി ഏജന്റുമാര്‍ക്കും കുടുംബത്തിനും സൗജന്യ ആംബുലന്‍സ് സേവനവുമായി സ്വിഗ്ഗി

ഫുഡ് ഡെലിവറി സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യകതയുള്ള കാലമാണ് ഇപ്പോള്‍. ഡെലിവറി ഏജന്റുമാര്‍ക്ക് ജോലിക്കിടെ അപകടങ്ങള്‍ പതിവാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് കമ്പനിയുടെ എല്ലാ ഡെലിവറി ഏജന്റുമാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇനി മുതല്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ പ്രധാന ഡെലിവറി ആപ്പായ സ്വിഗ്ഗി മുന്നോട്ട് വരുന്നത്.

ഡെലിവറി പാര്‍ട്ട്ണര്‍മാര്‍ക്കായുള്ള ആപ്പില്‍ സജ്ജീകരിച്ചിരിക്കുന്ന എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തുന്നത് വഴിയോ, 4242 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുന്നത് വഴിയോ ആംബുലന്‍സ് സേവനം ലഭ്യമാകും. 12 മിനുട്ടിനുള്ളില്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഡെലിവറി ഏജന്റുമാര്‍, അവരുടെ ജീവിത പങ്കാളി, മക്കള്‍ എന്നിവര്‍ക്കാണ് നിലവില്‍ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കുക. കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് സ്‌കീമില്‍ അംഗങ്ങളായിരിക്കുന്നതും അല്ലാത്തതുമായ ഏജന്റുമാര്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടില്ലാത്തവര്‍ക്ക് ആംബുലന്‍സ് സേവനത്തിന് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തും. സേവനം ലഭ്യമാകണമെങ്കില്‍ പ്രത്യേകം രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. ഡെലിവറി ഏജന്റിന്റെ ഐഡി മാത്രം മതിയാവും. നിലവില്‍ സ്വിഗ്ഗിയ്ക്ക് ഏകദേശം മൂന്ന് ലക്ഷം ഡെലിവറി ഏജന്റുമാരാണ് രാജ്യത്തുടനീളം ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News