നാദാപുരത്ത് അഞ്ചാംപനി ഭീതി; രോഗബാധിതര്‍ 36 ആയി

നാദാപുരം മേഖലയില്‍ അഞ്ചാംപനി ബാധിതരുടെ എണ്ണം 36 ആയി. എട്ട് പഞ്ചായത്തുകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ നാദാപുരം പഞ്ചായത്തിലെ മഹല്ല്, അമ്പലക്കമ്മിറ്റി പ്രതിനിധികളുടെ യോഗം ചേരും.

നാദാപുരം പഞ്ചായത്തിന് പുറമെ സമീപത്തെ 7 പഞ്ചായത്തുകളിലാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്തത്. വളയം, വാണിമേല്‍, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി എന്നിവിടങ്ങളിലായി 11 പേര്‍ക്കാണ് ഇതുവരെ അഞ്ചാംപനി സ്ഥിരീകരിച്ചത്. നാദാപുരംപഞ്ചായത്തില്‍ മാത്രം ഇതുവരെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമായിനടക്കുന്നിടെയാണ് രോഗബാധിതരുടെ വര്‍ധന. പ്രതിരോധ നടപടികളുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ ഖതീബുമാര്‍, മഹല്ലു പ്രതിനിധികള്‍, അമ്പലക്കമ്മറ്റി പ്രതിനിധികള്‍ എന്നിവരുടെ യോഗംചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News