അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്

അമ്പലോത്ത് കോളനി സന്ദർശിച്ച അനുഭവം പങ്കുവെച്ച് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി തൻ്റെ സന്ദർശന വിവരം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ആദ്യത്തെ ചിത്രം കണ്ടില്ലേ? അമ്പലോത്ത് കോളനിയിലെ ഈ പരിമിതിയിൽ നിന്നാണ് ആ പെൺകുട്ടി സിഎക്ക് പഠിക്കുന്നത്. രണ്ടാമത്തെ മകൾ കമ്പനി സെക്രട്ടറിക്കും പഠിക്കുന്നു. രണ്ടു മിടുക്കികൾ. ഗൃഹസന്ദർശനത്തിൽ മനസ്സിനെ ഉലച്ച ദൃശ്യങ്ങളാണ് അമ്പലോത്ത് കോളനിയുടേത്. നേരത്തെ ഇതിലും പരിതാപകരമായിരുന്നു. കൗൺസിലർ ശശികലയുടെ മുൻകൈയ്യിൽ വൃത്തിയുള്ള ടോയ്ലറ്റുകൾ പണിതു. ചോർന്നൊലിച്ചിരുന്ന വീടുകൾക്ക് മുകളിൽ പൊതുവായി മേൽക്കൂരയും നിർമ്മിച്ചു നൽകി.
ഈ വീടുകൾ പൊളിച്ച് പുതിയ വീടുകൾ നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ, ഇപ്പോൾ ഇവിടെ താമസമില്ലാത്ത നാല് പേർക്ക് കൂടി അവകാശമുണ്ടെന്ന തർക്കത്തിൽ ലൈഫ് പദ്ധതി സഹായം പോലും നൽകാൻ കഴിയുന്നില്ലെന്ന് കൗൺസിലർ പറഞ്ഞു. അവരുമായി ഒന്നുകൂടി ചർച്ച നടത്താൻ കളക്ടറോട് കുടി നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News