ദില്ലിയില്‍ ശീതതരംഗവും മൂടല്‍മഞ്ഞും അതിരൂക്ഷം. അതിശൈത്യം ഒരുദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സഫ്ദര്‍ജങ്ങില്‍ ഇന്നലെ കുറഞ്ഞ താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും കൊടുംതണുപ്പാണ് അനുഭവപ്പെട്ടത്. നൈനിറ്റാള്‍, ഷിംല, ഡെറാഡൂണ്‍ മുസോറി എന്നീ സുഖവാസ കേന്ദ്രങ്ങളെക്കാള്‍ കുറഞ്ഞ താപനിലയാണ് രാജ്യതലസ്ഥാനത്ത്.
പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഹരിയാന, ചണ്ഡീഗര്‍ഹ് , ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമായി. മൂടല്‍മഞ്ഞ് ശക്തമായത് റോഡ് റെയില്‍ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. 19 ന് ശേഷം തണുപ്പ് കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here